---
title: "നാലു വയസുകാരെ കൊന്ന് കുഴിച്ചുമൂടി; അമ്മാവനും ഭാര്യയും പിടിയിൽ   "
english_title: "Four-year-old boy killed and buried; uncle and wife arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344512/four-year-old-boy-killed-and-buried-uncle-and-wife-arrested"
published_at: "2026-02-27T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a12aa079a6e_murder6.jpg"
keywords: []
---

# നാലു വയസുകാരെ കൊന്ന് കുഴിച്ചുമൂടി; അമ്മാവനും ഭാര്യയും പിടിയിൽ   

> **Lead Summary:** **ദൗസ:** രാജസ്ഥാനിൽ ആറുവർഷങ്ങൾക്ക് മുമ്പ് കാണാതായ നാലുവയുകാരന്റേത് കൊലപാതകമെന്ന് തെളിഞ്ഞു. അമ്മാവൻ അനിലുലും അമ്മായി കൃഷ്ണയും കുഞ്ഞിനെ കൊലപ്പെടുത്തി ഡൽഹി- മുംബൈ എക്സ്പ്രസ് വേയ്ക്ക് സമീപം കുഴിച്ചുമൂടുകയായിരുന്നു.

## Article Content

**ദൗസ:** രാജസ്ഥാനിൽ ആറുവർഷങ്ങൾക്ക് മുമ്പ് കാണാതായ നാലുവയുകാരന്റേത് കൊലപാതകമെന്ന് തെളിഞ്ഞു. അമ്മാവൻ അനിലുലും അമ്മായി കൃഷ്ണയും കുഞ്ഞിനെ കൊലപ്പെടുത്തി ഡൽഹി- മുംബൈ എക്സ്പ്രസ് വേയ്ക്ക് സമീപം കുഴിച്ചുമൂടുകയായിരുന്നു.

കുടുംബപരമായ പക മൂലമാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. 2020 ആ​ഗസ്ത് 16ന് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നാലുവയസുകാരൻ പ്രിൻസിനെ (തില്ലു) കാണാതായത്. കുട്ടിക്കായി പലയിടത്തും തിരച്ചിൽ നടത്തി.

2021ൽ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് അന്വേഷണം ഊർജിതമായത്. ആറു വർഷത്തിനിടെ ഏഴ് അന്വേഷണ ഉദ്യോഗസ്ഥർ കേസിൽ മാറിമാറി വന്നു. ഒടുവിൽ കേസ് എങ്ങനെയെങ്കിലും തെളിയിക്കണമെന്ന് ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

കുടുംബാംഗങ്ങളെയടക്കം വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അമ്മാവനും അമ്മായിയും കുറ്റസമ്മതം നടത്തിയത്. കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കുന്നതിനായുള്ള നടപടി ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344512/four-year-old-boy-killed-and-buried-uncle-and-wife-arrested)