---
title: "ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച് മു​ങ്ങി ​; യു​വ​തി പി​ടിയി​ൽ"
english_title: "Woman arrested for stealing money and gold from husband's house and drowning"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344511/woman-arrested-for-stealing-money-and-gold-from-husbands-house-and-drowning"
published_at: "2026-02-27T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a12963650d1_case.jpg"
keywords: []
---

# ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച് മു​ങ്ങി ​; യു​വ​തി പി​ടിയി​ൽ

> **Lead Summary:** ആലപ്പുഴ: ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച് മു​ങ്ങി​യ കേ​സി​ൽ യു​വ​തി പി​ടിയി​ൽ. ചേ​ർ​ത്ത​ല എ​സ്എ​ൽ പു​രം കോ​ർ​ത്തു​ശേ​രി ആ​തി​ര ആ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

ആലപ്പുഴ: ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച് മു​ങ്ങി​യ കേ​സി​ൽ യു​വ​തി പി​ടിയി​ൽ. ചേ​ർ​ത്ത​ല എ​സ്എ​ൽ പു​രം കോ​ർ​ത്തു​ശേ​രി ആ​തി​ര ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ട്ട​യ​ത്ത് നിന്നാ​ണ് യു​വ​തി​യെ പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ഭർ​തൃ​വീ​ട്ടി​ൽ നി​ന്ന് 35 പ​വ​ൻ സ്വ​ർ​ണ​വും 30,000 രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. 2024 ന​വം​ബ​റി​ലാ​ണ് ആ​തി​ര​യു​ടെ ഭ​ർ​തൃ മാ​താ​വ് ചിട്ടി പി​ടി​ച്ച 50,000 രൂ​പ​യി​ൽ നി​ന്ന് 30,000 രൂ​പ​യും മാ​ല​യും വ​ള​യും കൊ​ലു​സു​മെ​ല്ലാ​മ​ട​ങ്ങു​ന്ന 35 പ​വ​ൻ സ്വ​ർ​ണ​വും, ഡ​യ​മ​ണ്ട് സ്റ്റ​ഡും വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​താ​യി അ​റി​യു​​ത്.

തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ആ​തി​ര സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ വീ​ട്ടിലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മോ​ഷ്ടി​ച്ച​ത് താ​നാ​ണെ​ന്ന് ആ​തി​ര കു​റ്റ​സ​മ്മ​തം ന​ട​ത്തി.മ​ണ​​പ്പു​റം കൊ​ച്ചു​പ​റ​മ്പി​ൽ ര​ഘു​നാ​ഥ​ൻറെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ആ​തി​ര ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് ശേ​ഷം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി​മാ​റി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344511/woman-arrested-for-stealing-money-and-gold-from-husbands-house-and-drowning)