---
title: " മാലിന്യം നിറഞ്ഞ് പകർച്ചവ്യാധിഭീഷണിയിൽ കൂത്താട്ടുകുളം ചന്തത്തോട്"
english_title: "Koothattukulam market full of garbage, at risk of epidemic"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344510/koothattukulam-market-full-of-garbage-at-risk-of-epidemic"
published_at: "2026-02-27T10:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a12828eca3b_Untitled-1.jpg"
keywords: []
---

#  മാലിന്യം നിറഞ്ഞ് പകർച്ചവ്യാധിഭീഷണിയിൽ കൂത്താട്ടുകുളം ചന്തത്തോട്

> **Lead Summary:** കൂത്താട്ടുകുളം : മാലിന്യം നിറഞ്ഞ് പകർച്ചവ്യാധിഭീഷണിയിൽ കൂത്താട്ടുകുളം ചന്തത്തോട്. കടുത്ത വേനലിൽ നീരൊഴുക്കില്ലാതെ മാലിന്യമടിഞ്ഞ് കാടുമൂടിയനിലയിലാണ് തോട്.

## Article Content

കൂത്താട്ടുകുളം : മാലിന്യം നിറഞ്ഞ് പകർച്ചവ്യാധിഭീഷണിയിൽ കൂത്താട്ടുകുളം ചന്തത്തോട്. കടുത്ത വേനലിൽ നീരൊഴുക്കില്ലാതെ മാലിന്യമടിഞ്ഞ് കാടുമൂടിയനിലയിലാണ് തോട്.

നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഓടയിൽനിന്നെത്തുന്ന മലിനജലവും കുപ്പികളും പ്ലാസ്റ്റിക് മാലിന്യവുമാണ് തോട് നിറയെ. മാലിന്യം അടിഞ്ഞുകൂടിയുണ്ടാകുന്ന ദുർഗന്ധം വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ പ്രയാസമാണ്. മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് അമ്പലംകുന്ന് ലിഫ്റ്റ് ഇറിഗേഷനിൽനിന്ന്‌ വെള്ളമെത്തിച്ച് നീരൊഴുക്ക് സുഗമമാക്കി. 14.70 ലക്ഷം രൂപ അനുവദിച്ച് ലീഡിങ് ചാനലുകൾ നിർമിച്ചു.

എന്നാൽ, യുഡിഎഫ് ഭരണസമിതി വെള്ളമെത്തിക്കാൻ ഒന്നും ചെയ്തില്ല. ലീഡിങ് ചാനൽവഴി വെള്ളം എത്തിച്ചാൽ കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്കും മൂന്നാംവിളയായി പയർ,വെള്ളരി, ചീര ഉൾപ്പെടെ കൃഷിചെയ്യുന്ന കർഷകർക്കും ഗുണകരമാകും. നഗരസഭ ഭരണസമിതി പദ്ധതികൾ സമയബന്ധിതമായി ഏറ്റെടുത്തുചെയ്യാൻ തയ്യാറാകാത്തതിൽ വ്യാപകപ്രതിഷേധമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344510/koothattukulam-market-full-of-garbage-at-risk-of-epidemic)