---
title: "അമ്മയ്ക്ക് 'ഐ ലവ് യൂ' സന്ദേശം ; ഇരുപത്തിയൊന്നുകാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "'I love you' message to mother; 21-year-old found dead in rented house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344403/i-love-you-message-to-mother-21-year-old-found-dead-in-rented-house"
published_at: "2026-02-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a018bf9e1a0_fopkmksg.jpg"
keywords: []
---

# അമ്മയ്ക്ക് 'ഐ ലവ് യൂ' സന്ദേശം ; ഇരുപത്തിയൊന്നുകാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഹൈദരാബാദ്: യൂട്യൂബർ ബോനു കോമളിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലാണ് ഇരുപത്തിയൊന്നുകാരിയായ ബോനു താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെ കുവൈത്തിലുള്ള അമ്മയ്ക്ക് 'ഐ ലവ് യൂ മമ്മി' എന്ന് സന്ദേശമയച്ച ശേഷമായിരുന്നു ആത്മഹത്യ.

## Article Content

ഹൈദരാബാദ്: യൂട്യൂബർ ബോനു കോമളിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലാണ് ഇരുപത്തിയൊന്നുകാരിയായ ബോനു താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെ കുവൈത്തിലുള്ള അമ്മയ്ക്ക് 'ഐ ലവ് യൂ മമ്മി' എന്ന് സന്ദേശമയച്ച ശേഷമായിരുന്നു ആത്മഹത്യ.

ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയായ കോമളി ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി വിദ്യാർഥിനിയാണ്. കഴിഞ്ഞ 11 മാസമായി ഇവിടെ തനിച്ച് താമസിച്ചുവരികയായിരുന്നു.പഠനത്തോടൊപ്പം യൂട്യൂബ് വീഡിയോകളും ബോനു ചെയ്തിരുന്നു.

തിങ്കളാഴ്ച പുലർച്ചെ അമ്മ സത്യ വരലക്ഷ്മിക്ക് സന്ദേശമയച്ചതിന് പിന്നാലെ ബോനുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് അമ്മ വിവരമറിയിച്ചതിനെത്തുടർന്ന് സുഹൃത്ത് ഫ്ലാറ്റിലെത്തി നോക്കിയപ്പോഴാണ് ബോനുവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവാവുമായുള്ള തർക്കമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.ആറ് മാസം മുൻപും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344403/i-love-you-message-to-mother-21-year-old-found-dead-in-rented-house)