---
title: "പിറവം ദേവിപടിയിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളി ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം"
english_title: "Garbage dumped at Devipadi in Piravom under cover of night; Investigation focusing on CCTV footage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344369/garbage-dumped-at-devipadi-in-piravom-under-cover-of-night-investigation-focusing-on-cctv-footage"
published_at: "2026-02-26T13:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ffd72234f5_gbfg.jpg"
keywords: []
---

# പിറവം ദേവിപടിയിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളി ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

> **Lead Summary:** പിറവം : ദേവിപടിയിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളി. കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച നിലയിലാണ് മാലിന്യം.

## Article Content

പിറവം : ദേവിപടിയിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളി. കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച നിലയിലാണ് മാലിന്യം.

നഗരസഭയിലെ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ശുചീകരണ തൊഴിലാളികൾ കവറുകൾ തുറന്നു പരിശോധിച്ചു തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344369/garbage-dumped-at-devipadi-in-piravom-under-cover-of-night-investigation-focusing-on-cctv-footage)