---
title: "കൂത്താട്ടുകുളം മഹാദേവ ക്ഷേത്രനവീകരണം 28ന് തുടങ്ങും"
english_title: "Koothattukulam Mahadeva Temple renovation to begin on 28th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344318/koothattukulam-mahadeva-temple-renovation-to-begin-on-28th"
published_at: "2026-02-26T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fddc55286c_jjki.jpg"
keywords: []
---

# കൂത്താട്ടുകുളം മഹാദേവ ക്ഷേത്രനവീകരണം 28ന് തുടങ്ങും

> **Lead Summary:** കൂത്താട്ടുകുളം​ : ആയിരംവർഷം പഴക്കമുള്ള കൂത്താട്ടുകുളം മഹാദേവക്ഷേത്രനവീകരണത്തിന് അഞ്ചുകോടിയുടെ കരുതലൊരുക്കി സംസ്ഥാന സർക്കാർ ടൂറിസം വകുപ്പ്.

## Article Content

കൂത്താട്ടുകുളം​ : ആയിരംവർഷം പഴക്കമുള്ള കൂത്താട്ടുകുളം മഹാദേവക്ഷേത്രനവീകരണത്തിന് അഞ്ചുകോടിയുടെ കരുതലൊരുക്കി സംസ്ഥാന സർക്കാർ ടൂറിസം വകുപ്പ്.

ക്ഷേത്രനവീകരണം 28ന് തുടങ്ങുമെന്ന് ക്ഷേത്ര ഉപദേശകസമതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2020–-21ലെ സംസ്ഥാന ബജറ്റിലാണ്‌ അഞ്ചുകോടി അനുവദിച്ചത്‌. 28ന് വൈകിട്ട് 6.30ന് ദേവസ്വം മന്ത്രി വി എൻ വാസവൻ നിർമാണോദ്ഘാടനം നിർവഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ അനുഗ്രഹപ്രഭാഷണം നടത്തും. ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡാണ് നിർമാണ കരാർ എടുത്തിരിക്കുന്നത്.

പഴമ നഷ്ടപ്പെടാതെയാണ്‌ നവീകരണം. നശിച്ചുപോയ കൊത്തുപണികൾ, ശിൽപ്പങ്ങൾ എന്നിവ പുനർനിർമിക്കും. ക്ഷേത്രമേറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കേസും സാങ്കേതികതടസ്സവുമാണ് നവീകരണം വൈകാനിടയാക്കിയത്. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജി സുരേഷ് കുമാർ, ഡി രാജേഷ്, പി ആർ വിജയകുമാർ, കെ കെ വിജയൻ, ഡി രാജു, കെ ഐ സത്യദേവൻ, ഷാജി കലമറ്റം, രാമചന്ദ്ര മാരാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344318/koothattukulam-mahadeva-temple-renovation-to-begin-on-28th)