---
title: "കുളത്തിൽ കുളിക്കുന്നതിടെ അപസ്മാരം ; സ്ത്രീക്ക് രക്ഷകനായി പിറവത്തെ സിവിൽ ഡിഫൻസ് അംഗം മഹേഷ് ചന്ദ്രൻ"
english_title: "Woman suffers from epilepsy while bathing in a pond; Civil Defense member Mahesh Chandran saves woman."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344106/woman-suffers-from-epilepsy-while-bathing-in-a-pond-civil-defense-member-mahesh-chandran-saves-woman"
published_at: "2026-02-25T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e8a44cbc3f_1000509923.jpg"
keywords: []
---

# കുളത്തിൽ കുളിക്കുന്നതിടെ അപസ്മാരം ; സ്ത്രീക്ക് രക്ഷകനായി പിറവത്തെ സിവിൽ ഡിഫൻസ് അംഗം മഹേഷ് ചന്ദ്രൻ

> **Lead Summary:** പിറവം : പിറവം ഫയർ , നിലയ പരിധിയിൽ മണീട്, മേമുഖത്ത് പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയ സജി എന്ന സ്ത്രീ അപസ്മാരം ഉണ്ടായി വെള്ളത്തിൽ വീണു.

## Article Content

പിറവം : പിറവം ഫയർ , നിലയ പരിധിയിൽ മണീട്, മേമുഖത്ത് പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയ സജി എന്ന സ്ത്രീ അപസ്മാരം ഉണ്ടായി വെള്ളത്തിൽ വീണു.

വീഴുന്ന ഒച്ച കേട്ട് ഓടിയെത്തിയ സമീപവാസിയായ മറ്റൊരു സ്ത്രീ, അവർക്ക് സജിയെ രക്ഷിക്കാൻ ആകില്ല എന്ന് മനസ്സിലായപ്പോൾ നിലവിളിച്ചുകൊണ്ട് മറ്റുള്ളവരെ വിളിക്കാൻ ഓടി.

നിലവിളി കേട്ട് സമീപത്ത് താമസിക്കുന്ന, പിറവം നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം മഹേഷ് ചന്ദ്രൻ ഉടൻതന്നെ കുളത്തിന് സമീപം എത്തി. മഹേഷ് സ്ഥലത്തെത്തുമ്പോൾ സജി വെള്ളത്തിൽ താഴുകയായിരുന്നു. അദ്ദേഹം ഉടൻ കുളത്തിൽ ഇറങ്ങി ആളെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയും പ്രഥമ ശുശ്രൂഷ നൽകി തൻറെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സജി അപകടനില തരണം ചെയ്തതായി ആശുപത്രിയിൽ നിന്നും അറിയുവാൻ കഴിഞ്ഞു.

ഒരു വ്യക്തി എന്ന നിലയിലും പ്രത്യേകിച്ച് സിവിൽ ഡിഫൻസ് അംഗമെന്ന നിലയിൽ മഹേഷിന്റെ പ്രവൃത്തിയെ നാട്ടുകാർ പ്രശംസിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344106/woman-suffers-from-epilepsy-while-bathing-in-a-pond-civil-defense-member-mahesh-chandran-saves-woman)