---
title: "മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു"
english_title: "Father jumps into well to die after son commits suicide."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344031/father-jumps-into-well-to-die-after-son-commits-suicide"
published_at: "2026-02-24T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699db74b95b27_1000402040.png"
keywords: []
---

# മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു

> **Lead Summary:** കാസർകോഡ് :കാസർഗോഡ് ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു.

## Article Content

കാസർകോഡ് :കാസർഗോഡ് ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു.

ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്‌ണൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്‌ണൻ മാനസിക വിഷമത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344031/father-jumps-into-well-to-die-after-son-commits-suicide)