---
title: "അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു ; അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mother is not isolated, she is taken with her; Mother and son found hanging inside house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343966/mother-is-not-isolated-she-is-taken-with-her-mother-and-son-found-hanging-inside-house"
published_at: "2026-02-24T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d6d5102bd9_gdhuydfj.jpg"
keywords: []
---

# അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു ; അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോട്ടയം: വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടിൽ തങ്കമ്മ , മകൻ സുനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

## Article Content

കോട്ടയം: വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടിൽ തങ്കമ്മ , മകൻ സുനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

> “അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു” എന്നാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയത്തുനിന്നും സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343966/mother-is-not-isolated-she-is-taken-with-her-mother-and-son-found-hanging-inside-house)