---
title: "പിറവം ടൗണിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാല ഉടമയ്ക്ക് കൈമാറി"
english_title: "Two gold necklaces found stolen from Piravom town handed over to owner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343904/two-gold-necklaces-found-stolen-from-piravom-town-handed-over-to-owner"
published_at: "2026-02-24T12:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d49da7bde2_AQ1.jpg"
keywords: []
---

# പിറവം ടൗണിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാല ഉടമയ്ക്ക് കൈമാറി

> **Lead Summary:** പിറവം : സൂപ്പർ മാർക്കറ്റിനുമുന്നിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ടു പവനിലേറെ തൂക്കമുള്ള മാല പോലീസിനെ ഏൽപ്പിച്ച് യഥാർഥ ഉടമയ്ക്ക് കൈമാറി കർഷകൻ.

## Article Content

പിറവം : സൂപ്പർ മാർക്കറ്റിനുമുന്നിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ടു പവനിലേറെ തൂക്കമുള്ള മാല പോലീസിനെ ഏൽപ്പിച്ച് യഥാർഥ ഉടമയ്ക്ക് കൈമാറി കർഷകൻ.

ഓണക്കൂർ പള്ളിപ്പടി കല്ലിൽ സാജുവിനാണ് പിറവത്ത് റോഡരികിൽ നിന്നും കഴിഞ്ഞ ഞായറാഴ്‌ച മാല കളഞ്ഞുകിട്ടിയത്. അടുത്തുള്ള ജൂവലറിയിലെത്തി പരിശോധിപ്പിച്ചാണ് സ്വർണ്ണമെന്നു ഉറപ്പാക്കിയത്. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെ കണ്ട പോലീസ് വാഹനം കൈകാണിച്ച് നിർത്തി മാല അവരെ ഏൽപ്പിക്കുകയായിരുന്നു.

ഒ.ഇ.എൻ കമ്പനിയിൽ ജീവനക്കാരനായ പെരുവ സ്വദേശിയായ ആഷിക് ജോലിക്ക് പോകുന്നതിനിടെയാണ് മാല നഷ്ടമായത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് സാജുവിനെയും വിളിച്ചുവരുത്തിയാണ് പോലീസ് മാല ഉടമയ്ക്ക് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343904/two-gold-necklaces-found-stolen-from-piravom-town-handed-over-to-owner)