---
title: "ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും തൊഴിലാളിക്കും ക്രൂരമർദനം"
english_title: "Shopkeeper and worker brutally beaten for asking for money for food"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343715/shopkeeper-and-worker-brutally-beaten-for-asking-for-money-for-food"
published_at: "2026-02-23T13:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c0e1cd0c02_hgadi.jpg"
keywords: []
---

# ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും തൊഴിലാളിക്കും ക്രൂരമർദനം

> **Lead Summary:** കൊച്ചി : ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും തൊഴിലാളിക്കും ക്രൂരമർദനം. തൃക്കാക്കര മുവ ൻസിപ്പൽ മാർക്കറ്റിനു സമീപമുള്ള ‘ടീ കമ്പനി’ എന്ന ലഘുഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തിയ 3 പേരാണ് മർദിച്ചത്. തലയ്ക്കു പരുക്കേറ്റ കടയുടമ അത്താണി കാവലാട്ട് തൻസിൽ , ജീവനക്കാരനായ അസം സ്വദേശി അബ്ബാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൊച്ചി : ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും തൊഴിലാളിക്കും ക്രൂരമർദനം. തൃക്കാക്കര മുവ ൻസിപ്പൽ മാർക്കറ്റിനു സമീപമുള്ള ‘ടീ കമ്പനി’ എന്ന ലഘുഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തിയ 3 പേരാണ് മർദിച്ചത്. തലയ്ക്കു പരുക്കേറ്റ കടയുടമ അത്താണി കാവലാട്ട് തൻസിൽ , ജീവനക്കാരനായ അസം സ്വദേശി അബ്ബാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇൻഫോപാർക്കിനുള്ളിലുള്ള ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്ന് യുവാക്കൾ വൈകിട്ട് എത്തി ചായയും ചെറുകടികളും കഴിച്ചു. ഇവർ പതിവായി ഇതേ കടയിൽ എത്തി ചെറുകടികളും ചായയും കുടിച്ച ശേഷം കടന്നുകളയാറുണ്ടെന്ന് കടയുടമ പറയുന്നു. തുടർന്ന് സിസി ടിവി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഞായറാഴ്ചയായതിനാൽ കടയിൽ തിരക്കു കുറവായിരുന്നു.

പതിവുപോലെ ചായയും ചെറുകടികളും കഴിച്ച് കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങിയ ഇവരോട് പണം തന്നിട്ടു പോകാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരനെയും പിന്നീട് കടയുടമയെയും ആക്രമിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ സിസി ടിവി ദൃശ്യങ്ങളിൽ കാണാം. അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടി. പരാതിക്കാരിൽനിന്നും മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343715/shopkeeper-and-worker-brutally-beaten-for-asking-for-money-for-food)