---
title: "കാർഷികസമൃദ്ധിയുടെ ഉത്സവം ; കാക്കൂർ കാളവയൽ കാർഷികമേളയ്‌ക്ക് തുടക്കം"
english_title: "Festival of agricultural prosperity; Kakur Kalavayal Agricultural Festival begins"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343674/festival-of-agricultural-prosperity-kakur-kalavayal-agricultural-festival-begins"
published_at: "2026-02-23T11:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf353f382d_hhui.jpg"
keywords: []
---

# കാർഷികസമൃദ്ധിയുടെ ഉത്സവം ; കാക്കൂർ കാളവയൽ കാർഷികമേളയ്‌ക്ക് തുടക്കം

> **Lead Summary:** ​കൂത്താട്ടുകുളം : കാർഷികസമൃദ്ധിയുടെ ഉത്സവമായ കാക്കൂർ കാളവയൽ കാർഷികമേളയ്‌ക്ക് തുടക്കം. വയൽ നഗറിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ വർഗീസ് പതാക ഉയർത്തി.

## Article Content

​കൂത്താട്ടുകുളം : കാർഷികസമൃദ്ധിയുടെ ഉത്സവമായ കാക്കൂർ കാളവയൽ കാർഷികമേളയ്‌ക്ക് തുടക്കം. വയൽ നഗറിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ വർഗീസ് പതാക ഉയർത്തി.

കാർഷിക–വ്യാവസായിക മേള അനൂപ് ജേക്കബ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. നെവിൻ ജോർജ് അധ്യക്ഷനായി. സാംസ്കാരിക ഘോഷയാത്ര എടപ്രക്കാവ് മൈതാനത്തുനിന്ന്‌ ആരംഭിച്ചു.

ആശ സനിൽ ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്കാരിക സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ സമ്മാനവിതരണം നടത്തി. പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേളയുണ്ടായി.

ചൊവ്വ രാവിലെ 9.30ന് കാക്കൂർ മിനി ഓഡിറ്റോറിയത്തിൽ കാർഷിക സെമിനാർ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കൈകൊട്ടിക്കളി. 24ന് പകൽ മൂന്നിന് പെരിങ്ങാട്ട് പാടത്ത് മഡ് ഫുട്ബോൾ ആറിന് കലാപരിപാടികൾ. 25ന് രാവിലെ എട്ടിന് പെരിങ്ങാട്ട് പാടത്ത് പ്രാചീനകൃഷി പരിചയം, കന്നുപൂട്ട് മഹോത്സവം, 11ന് വയൽ നഗരിയിൽ കന്നുകാലി പ്രദർശനം, ജോടിക്കാള മത്സരം, ഋഷഭ രാജൻ, കാളവണ്ടി ഘോഷയാത്ര എന്നിവയുണ്ടാകും.

26ന്‌ പകൽ മൂന്നുമുതൽ വിവിധ വിഭാഗങ്ങളുടെ ബൈക്ക് മഡ് റേസ്.27ന് വൈകിട്ട് നാലുമുതൽ കാർ റേസ്, 28ന്‌ വൈകിട്ട് നാലുമുതൽ കുതിരയോട്ടം, ടുക് ടുക് ക്രോസ് തുടങ്ങിയവ നടക്കും. തുടർന്ന്‌ സമാപനസമ്മേളനവും സമ്മാനദാനവും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343674/festival-of-agricultural-prosperity-kakur-kalavayal-agricultural-festival-begins)