---
title: "യുവാവിനെതിരെ ആൾക്കൂട്ട അക്രമണം ; 5 പേർ അറസ്റ്റിൽ   "
english_title: "Youth attacked by mob; 5 arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343670/youth-attacked-by-mob-5-arrested"
published_at: "2026-02-23T11:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf15f95267_jioop.jpg"
keywords: []
---

# യുവാവിനെതിരെ ആൾക്കൂട്ട അക്രമണം ; 5 പേർ അറസ്റ്റിൽ   

> **Lead Summary:** ആലുവ : കൗമാരക്കാരനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണത്തിലെ അഞ്ചു പ്രതികളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ആലുവ : കൗമാരക്കാരനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണത്തിലെ അഞ്ചു പ്രതികളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു.

എടത്തല തോപ്പിൽ പറമ്പിൽ ഫിറോസ് (26), സുൾഫിക്കർ (26), പള്ളിക്കപ്പാറ ഉമർ മുക്താർ (20), പുഷ്പ നഗർ പുത്തൻപുരയ്ക്കൽ ഉജ്വൽ (21), കുരിയക്കാട്ടിൽ അഷീം (21) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ്‌ ചെയ്തത്.

ചുണങ്ങംവേലിയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ 10നായിരുന്നു സംഭവം.പതിനാറുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോജി ജോണിനെ (36) മദ്യക്കുപ്പിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എടത്തല പൊലീസിൽ 17നാണ് യുവാവ് പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിലാണ് പ്രതികളിൽ ചിലർ പിടിയിലായത്. ഇൻസ്പെക്ടർ കെ സിനോദ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343670/youth-attacked-by-mob-5-arrested)