---
title: "തളർച്ചയും ശ്വസതടസ്സവും കൺപോളയിൽ തടിപ്പും ; സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി"
english_title: "Fatigue, shortness of breath, and eyelid swelling; Complaint that the baby died due to poor treatment at a private hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343662/fatigue-shortness-of-breath-and-eyelid-swelling-complaint-that-the-baby-died-due-to-poor-treatment-at-a-private-hospital"
published_at: "2026-02-23T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699becacdb8c8_hujijo.jpg"
keywords: []
---

# തളർച്ചയും ശ്വസതടസ്സവും കൺപോളയിൽ തടിപ്പും ; സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി

> **Lead Summary:** കാട്ടാക്കട : കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ സിദ്ദിഖ്‌–ഫൈസലത്ത്‌ ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. ആര്യനാട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

## Article Content

കാട്ടാക്കട : കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ സിദ്ദിഖ്‌–ഫൈസലത്ത്‌ ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. ആര്യനാട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ബുധൻ പകൽ രണ്ടോടെ തളർച്ചയും ശ്വസതടസ്സവും കൺപോളയിൽ തടിപ്പുമുണ്ടായ കുഞ്ഞിന്‌ ആര്യനാട് സർക്കാർ ആശുപത്രിയിലും പിറ്റേന്ന്‌ പനിയും തളർച്ചയും ഉണ്ടായപ്പോൾ കാട്ടാക്കട മമൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച കൺപോള തടിപ്പിന് കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിലുമെത്തി.

ഞായർ പകൽ പതിനൊന്നോടെ വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് മമൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് രക്തവും മൂത്രവും പരിശോധനയ്ക്കയച്ചു. ശ്വാസതടസ്സത്തിന് ആവിപിടിക്കുകയും ഓക്സിജൻ കൊടുക്കുകയും ചെയ്തശേഷം കൈയിൽ രണ്ട് കുത്തിവയ്പ്‌ എടുത്തു. ഇതോടെ കുഞ്ഞിന് അസുഖം കൂടി.

ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും നഴ്സും ബന്ധുക്കളോടൊപ്പം കുഞ്ഞിനെ ആംബുലൻസിൽ ഉടൻ നെയ്യാർ മെഡിസിറ്റി അത്യാഹിതവിഭാഗത്തിൽ എത്തിച്ചെങ്കിലും പരിശോധനയിൽ പകൽ 12.55ഓടെ കുഞ്ഞ് മരിച്ചതായി അറിയിച്ചെന്നും പരാതിയിൽ പറയുന്നു. മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ. പോസ്റ്റുമോട്ടത്തിനുശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343662/fatigue-shortness-of-breath-and-eyelid-swelling-complaint-that-the-baby-died-due-to-poor-treatment-at-a-private-hospital)