---
title: "പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "Plus Two student found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343516/plus-two-student-found-dead"
published_at: "2026-02-22T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab5422f08a_1000506644.png"
keywords: []
---

# പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : ആദിവാസിവിഭാഗത്തിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷിയാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം : ആദിവാസിവിഭാഗത്തിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷിയാണ് മരിച്ചത്.

കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല. തുടർന്ന് അമ്മ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല. പിന്നീടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നാണ് കരുതുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343516/plus-two-student-found-dead)