---
title: "യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി; ആൺസുഹൃത്ത് പിടിയിൽ"
english_title: "Woman pours sanitizer on private parts of her body and sets her on fire; boyfriend arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343512/woman-pours-sanitizer-on-private-parts-of-her-body-and-sets-her-on-fire-boyfriend-arrested"
published_at: "2026-02-22T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab4142d8d6_1000506646.png"
keywords: []
---

# യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി; ആൺസുഹൃത്ത് പിടിയിൽ

> **Lead Summary:** ദില്ലി: ആൺസുഹൃത്തിൻ്റെ ക്രൂരമർദ്ദനത്തിനും പീഡനത്തിനും ഇരയായ 19-കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.

## Article Content

ദില്ലി: ആൺസുഹൃത്തിൻ്റെ ക്രൂരമർദ്ദനത്തിനും പീഡനത്തിനും ഇരയായ 19-കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.

ത്രിപുര സ്വദേശിനിയായ യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആൺസുഹൃത്ത് ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ബയോ ടെക്നോളജി പഠിക്കാനെത്തിയ യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.

കഴിഞ്ഞ വർഷം ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. തുടർന്ന് ഗുരുഗ്രാമിലെ ശിവത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു യുവതി. അവിടെ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് മർദ്ദിക്കുകയും ക്രൂരമായ കൃത്യം ചെയ്യുകയുമായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ഗുരുഗ്രാമിൽ ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് യുവതിയുട സ്വകാര്യഭാ ഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയത്. നിലവിൽ ഗുരുതരമായി പൊള്ളലേറ്റ് പെൺകുട്ടി സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌ത്‌ വരികയാണ്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343512/woman-pours-sanitizer-on-private-parts-of-her-body-and-sets-her-on-fire-boyfriend-arrested)