---
title: "കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം ; 20 യാത്രക്കാർക്ക് പരിക്ക്"
english_title: "KSRTC buses collide, 20 passengers injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343506/ksrtc-buses-collide-20-passengers-injured"
published_at: "2026-02-22T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab274ae39d_1000506645.png"
keywords: []
---

# കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം ; 20 യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** തൃശൂർ : കുന്നംകുളം ജംഗ്ഷനിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിലിടിച്ച് ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.

## Article Content

തൃശൂർ : കുന്നംകുളം ജംഗ്ഷനിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിലിടിച്ച് ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസും കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽ പോവുകയായിരുന്ന ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഉടൻ തന്നെ കുന്നംകുളം പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343506/ksrtc-buses-collide-20-passengers-injured)