---
title: " കൊടുംക്രൂരത ; അത്താഴത്തിന് പാവക്ക കറി ഉണ്ടാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം , യുവാവ് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി"
english_title: "Brutal brutality; A young man beat his mother to death after an argument over making papaya curry for dinner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343359/brutal-brutality-a-young-man-beat-his-mother-to-death-after-an-argument-over-making-papaya-curry-for-dinner"
published_at: "2026-02-21T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69997b85b0d4f_crime.jpg"
keywords: []
---

#  കൊടുംക്രൂരത ; അത്താഴത്തിന് പാവക്ക കറി ഉണ്ടാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം , യുവാവ് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി

> **Lead Summary:** ചന്ദ്രപൂർ: കൊടുംക്രൂരത ... അത്താഴത്തിന് പാവക്ക കറി ഉണ്ടാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു.

## Article Content

ചന്ദ്രപൂർ: കൊടുംക്രൂരത ... അത്താഴത്തിന് പാവക്ക കറി ഉണ്ടാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു.

വാക്കുതർക്കത്തിനൊടുവിൽ യുവാവ് അമ്മയെ കൊന്നു. 65 കാരിയായ സുമിത്ര പെട്കുലെയാണ് മകന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂറിലാണ് വ്യാഴാഴ്ച രാത്രി നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ മകൻ ജഗദീഷ് പെട്കുലയെ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴത്തിന് പാവക്ക കൊണ്ട് തയാറാക്കിയ ഭക്ഷണത്തെച്ചൊല്ലി ജഗദീഷും അമ്മയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.

പിന്നീട് തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ജഗദീഷ് അമ്മയെ ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം ചവിട്ടിയും കല്ലുപയോഗിച്ചും ജഗദീഷ് അമ്മയെ ക്രൂരമായി മർദ്ദിച്ചു. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുമിത്ര സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ട

തായാണ് വിവരം. പ്രതിയായ ജഗദീഷ് മദ്യത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ മദ്യപാനത്തെ തുടർന്നുള്ള കുടുംബപ്രശ്നങ്ങൾ കാരണം രണ്ട് മാസം മുമ്പ് ഭാര്യ ഉപേക്ഷിച്ചിരുന്നു. ശേഷം അമ്മക്കൊപ്പമായിരുന്നു ജഗദീഷിന്റെ താമസം. അമ്മയെ മർദിക്കുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343359/brutal-brutality-a-young-man-beat-his-mother-to-death-after-an-argument-over-making-papaya-curry-for-dinner)