---
title: "മുണ്ട് കൊണ്ട് ഇരു കൈകളും കൂട്ടിക്കെട്ടിയ നിലയിൽ ; മൂക്കിൽ നിന്ന് രക്തം ,  മൃതദേഹം കരയ്ക്കടിഞ്ഞു"
english_title: "The body was found on the shore with both hands tied to the torso; blood was coming from the nose."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343336/the-body-was-found-on-the-shore-with-both-hands-tied-to-the-torso-blood-was-coming-from-the-nose"
published_at: "2026-02-21T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699966157972c_ygugj.jpg"
keywords: []
---

# മുണ്ട് കൊണ്ട് ഇരു കൈകളും കൂട്ടിക്കെട്ടിയ നിലയിൽ ; മൂക്കിൽ നിന്ന് രക്തം ,  മൃതദേഹം കരയ്ക്കടിഞ്ഞു

> **Lead Summary:** തിരുവനന്തപുരം : വേളി കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. രാവിലെ ഏഴരയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൻ്റെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്‌.

## Article Content

തിരുവനന്തപുരം : വേളി കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. രാവിലെ ഏഴരയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൻ്റെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്‌.

50-60 വയസ് വരുന്ന സ്ത്രീയുടെ മൃതദേഹമാണ് വേളി പള്ളിയ്ക്ക് സമീപം കരയ്ക്കടിഞ്ഞത്. മുണ്ട് കൊണ്ട് ഇരു കൈകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൂക്കിൽ നിന്ന് രക്തവും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതിനാൽ തന്നെ മൃതദേദേഹത്തിന് വലിയ പഴക്കം ഇല്ലായെന്ന് പൊലീസ് പറയുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343336/the-body-was-found-on-the-shore-with-both-hands-tied-to-the-torso-blood-was-coming-from-the-nose)