---
title: "മനയ്ക്കപ്പടി - കുര്യാനിപ്പടി റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി"
english_title: "Manakkapady - Kurianipadi road opened for traffic"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343301/manakkapady-kurianipadi-road-opened-for-traffic"
published_at: "2026-02-21T12:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699952b1c9c16_bhu8i.jpg"
keywords: []
---

# മനയ്ക്കപ്പടി - കുര്യാനിപ്പടി റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി

> **Lead Summary:** **പിറവം : ** പാഴൂർ 26-ാം ഡിവിഷനിൽ കട്ട വിരിച്ച് പൂർത്തിയാക്കിയ മനയ്ക്കപ്പടി-കുര്യാനിപ്പടി റോഡ് അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**പിറവം : ** പാഴൂർ 26-ാം ഡിവിഷനിൽ കട്ട വിരിച്ച് പൂർത്തിയാക്കിയ മനയ്ക്കപ്പടി-കുര്യാനിപ്പടി റോഡ് അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എം.എൽ.എ യുടെ ആസ്ത‌ി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് കട്ട വിരിച്ച് നവീകരിച്ചത്.. മുനിസിപ്പൽ ചെയർപേഴ്സൺ കെ.ആർ പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വത്സല വറുഗീസ്, ഡിവിഷൻ കൗൺസിലർ ഉണ്ണിവല്ലയിൽ, ഏലിയാസ് ഈനാകുളം, വിജു മൈലാടിയിൽ, രാജൻ തച്ചേത്ത് കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343301/manakkapady-kurianipadi-road-opened-for-traffic)