---
title: "പിറവത്ത് 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടു ; പരാതിയുമായി റിട്ട. എ.എസ്.ഐ. രംഗത്ത്"
english_title: "20 crore Christmas bumper lottery in Piravam lost; Retd. ASI comes forward with complaint."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343273/20-crore-christmas-bumper-lottery-in-piravam-lost-retd-asi-comes-forward-with-complaint"
published_at: "2026-02-21T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699943bda9662_Untitled-1.jpg"
keywords: []
---

# പിറവത്ത് 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടു ; പരാതിയുമായി റിട്ട. എ.എസ്.ഐ. രംഗത്ത്

> **Lead Summary:** പിറവം : 20 കോടി ക്രിസ്‌മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടുവെന്ന പരാതിയുമായി പാഴൂർ സ്വദേശിയായ റിട്ട. എ.എസ്ഐ. കെ.കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്.

## Article Content

പിറവം : 20 കോടി ക്രിസ്‌മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടുവെന്ന പരാതിയുമായി പാഴൂർ സ്വദേശിയായ റിട്ട. എ.എസ്ഐ. കെ.കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്.

ടിക്കറ്റ് നഷ്‌ടമായെന്ന് കാണിച്ച് ഇദ്ദേഹം പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുകയാണ്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഈ ടിക്കറ്റിനാണ് നിലവിൽ ഇദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ആന്ധ്രായിലേക്ക് പ്രസാദമടങ്ങിയ നെയ്യ് പത്രം കൊറിയർ ആയി അയച്ചു കൊടുത്തപ്പോൾ ഇതിനുള്ളിൽ 20 കോടിയുടെ ടിക്കറ്റും ഉണ്ടായിരുന്നതായി പറയുന്നു.

ടിക്കറ്റിൻ്റെ പുറത്തു തന്റെ വിലാസം എഴുതിയിരുന്നതായും പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മറ്റൊരാൾ തിരുവന്തപുരത്തെ ലോട്ടറി ഡയറക്റ്ററേറ്റിൽ സമ്മർഹാമായ ടിക്കറ്റ് ഏൽപ്പിച്ചതായി പത്ര വാർത്ത വന്നിരുന്നു. ഇതേത്തുടർന്നാണ് സമ്മാനാർഹമായ തുക നൽകുന്നതിന് മുൻപ് പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു ഹൈക്കോടിതിയെ സമീപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343273/20-crore-christmas-bumper-lottery-in-piravam-lost-retd-asi-comes-forward-with-complaint)