---
title: "എറണാകുളത്ത് 17 കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "17-year-old found dead on beach in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343268/17-year-old-found-dead-on-beach-in-ernakulam"
published_at: "2026-02-21T10:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69993d980edb3_1000505324.png"
keywords: []
---

# എറണാകുളത്ത് 17 കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി : എറണാകുളത്ത് 17 കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കൊച്ചി : എറണാകുളത്ത് 17 കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിൻ്റെ മൃതദേഹമാണ് എളങ്കുന്നപ്പുഴ ബീച്ചിൽ കണ്ടെത്തിയത്. കളിക്കാനായി ടർഫിൽ പോകുന്നു എന്ന് പറഞ്ഞ് ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു അർജുൻ.

അർജുൻ്റെ മരണകാരണം നിലവിൽ വ്യക്തമല്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടർഫിൽ പോകുന്നു എന്ന് പറഞ്ഞ് പോയ അർജുൻ തിരിച്ച് വരുന്നത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343268/17-year-old-found-dead-on-beach-in-ernakulam)