---
title: "പിറവത്ത് റബർ തോട്ടത്തിന് തീപിടിച്ച് ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു"
english_title: "Fire breaks out in rubber plantation in Piravath, owner seriously burns"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343109/fire-breaks-out-in-rubber-plantation-in-piravath-owner-seriously-burns"
published_at: "2026-02-20T13:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69981aa2ef710_fire.jpg"
keywords: []
---

# പിറവത്ത് റബർ തോട്ടത്തിന് തീപിടിച്ച് ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

> **Lead Summary:** പിറവം : പിറവം കൊമ്പനാമലയിൽ റബർ തോട്ടത്തിന് തീപിടിച്ച് തോട്ടത്തിന്റെ ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പിറവം നാരേക്കാട്ട് എബ്രഹാമിനാണ് പൊള്ളലേറ്റത്. 

## Article Content

പിറവം : പിറവം കൊമ്പനാമലയിൽ റബർ തോട്ടത്തിന് തീപിടിച്ച് തോട്ടത്തിന്റെ ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പിറവം നാരേക്കാട്ട് എബ്രഹാമിനാണ് പൊള്ളലേറ്റത്. 

ഉടൻ തന്നെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വലിയ വാഹനങ്ങൾ എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ആംബുലൻസിലാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനായിപോയത്. അതുമൂലം പൊള്ളലേറ്റ ആളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചു. കടുത്ത വേനൽ മൂലമാണ് തോട്ടത്തിന്‌ തീ പിടിച്ചതെന്ന്‌ കരുതുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343109/fire-breaks-out-in-rubber-plantation-in-piravath-owner-seriously-burns)