---
title: "സ്വകാര്യ ബസ് സ്‌കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം"
english_title: "Homeowner dies tragically after being hit by private bus and scooter."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343059/homeowner-dies-tragically-after-being-hit-by-private-bus-and-scooter"
published_at: "2026-02-20T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997f7fb92c95_fcfgy.jpg"
keywords: []
---

# സ്വകാര്യ ബസ് സ്‌കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം

> **Lead Summary:** തിരുവന്തപുരം : സ്വകാര്യ ബസ് സ്‌കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു മസൂദ്.

## Article Content

തിരുവന്തപുരം : സ്വകാര്യ ബസ് സ്‌കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു മസൂദ്.

ഇന്നലെ രാവിലെ 11 മണിയോടെ ആറ്റൂരായിരുന്നു അപകടം നടന്നത്.

കടയ്ക്കൽ ഭാഗത്ത് നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് അതേ ദിശയിൽ തന്നെ വന്ന സ്‌കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ സ്‌കൂട്ടറിൽ തട്ടി. സ്‌കൂട്ടർ യാത്രികനായ മസൂദ് റോഡിലേക്ക് തെറിച്ച് വീഴുകയും ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തൽക്ഷണം തന്നെ മസൂദ് മരണപ്പെട്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഭാര്യ: അനീസ ബീവി .മക്കൾ: അനസ്, അഫ്സൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343059/homeowner-dies-tragically-after-being-hit-by-private-bus-and-scooter)