---
title: "വീഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി തർക്കം ; യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്  "
english_title: "Argument over loud talking on video call; Friend kills young man"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343052/argument-over-loud-talking-on-video-call-friend-kills-young-man"
published_at: "2026-02-20T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997f3d30a84a_murder.jpg"
keywords: []
---

# വീഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി തർക്കം ; യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്  

> **Lead Summary:** മുംബൈ : വീഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഇബ്രാഹിം കാലു ഷെയ്ഖ് എന്നയാളാണ് വിപുൽ കംറോത്തി കർമാകർ നെ കൊലപ്പെടുത്തിയത്. ഷെയ്ഖിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

## Article Content

മുംബൈ : വീഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഇബ്രാഹിം കാലു ഷെയ്ഖ് എന്നയാളാണ് വിപുൽ കംറോത്തി കർമാകർ നെ കൊലപ്പെടുത്തിയത്. ഷെയ്ഖിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

മസ്ജിദ് ബന്ദറിലെ ക്ലൈവ് റോഡിലെ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിൽ ഷെയ്ഖ്, കർമാകറിന്റെ തല പലതവണ നടപ്പാതയിൽ ഇടിച്ചു. ശേഷം പ്രതി സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. കർമാകറെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343052/argument-over-loud-talking-on-video-call-friend-kills-young-man)