---
title: "കാക്കൂർ കാളവയൽ കാർഷികമേള 22 മുതൽ 28 വരെ നടക്കും"
english_title: "Kakur Kalavayal Agricultural Fair will be held from 22nd to 28th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343046/kakur-kalavayal-agricultural-fair-will-be-held-from-22nd-to-28th"
published_at: "2026-02-20T10:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997efe59960b_ghgui.jpg"
keywords: []
---

# കാക്കൂർ കാളവയൽ കാർഷികമേള 22 മുതൽ 28 വരെ നടക്കും

> **Lead Summary:** കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷികമേള 22 മുതൽ 28 വരെ നടക്കും. കാർഷിക സെമിനാറുകൾ കാർഷിക എക്‌സിബിഷൻ, പുഷ്‌പഫല പ്രദർശനവും വിൽപ്പനയും, കലാപരിപാടികൾ, സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, പൊതുസമ്മേളനം, മഡ് ഫുഡ്‌ബോൾ ടൂർണമെന്റ്‌, കന്നുപൂട്ട്, കന്നുകാലി പ്രദർശനം, ജോടിക്കാള മൽസരം, മഡ് റേസ്, കാർ റേസ്, ടുക് ടുക് റേസ്, പ്രാചീനയാത്ര, ചരക്കുവാഹനങ്ങളുടെ ഉപയോഗം പരിചയപ്പെടുത്തൽ തുടങ്ങിയവ നടക്കും. ​

## Article Content

കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷികമേള 22 മുതൽ 28 വരെ നടക്കും. കാർഷിക സെമിനാറുകൾ കാർഷിക എക്‌സിബിഷൻ, പുഷ്‌പഫല പ്രദർശനവും വിൽപ്പനയും, കലാപരിപാടികൾ, സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, പൊതുസമ്മേളനം, മഡ് ഫുഡ്‌ബോൾ ടൂർണമെന്റ്‌, കന്നുപൂട്ട്, കന്നുകാലി പ്രദർശനം, ജോടിക്കാള മൽസരം, മഡ് റേസ്, കാർ റേസ്, ടുക് ടുക് റേസ്, പ്രാചീനയാത്ര, ചരക്കുവാഹനങ്ങളുടെ ഉപയോഗം പരിചയപ്പെടുത്തൽ തുടങ്ങിയവ നടക്കും. ​

വയൽ നഗറിൽ 22ന് രാവിലെ 9.30ന് പതാക ഉയർത്തും. നാലിന് സാംസ്കാരിക ഘോഷയാത്ര. തുടർന്ന്‌ സാംസ്കാരികസമ്മേളനംഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.

23ന് രാവിലെ 9.30ന് കാക്കൂർ മിനി ഓഡിറ്റോറിയത്തിൽ കാർഷിക സെമിനാർ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കൈ

കൊട്ടിക്കളി. 24ന് പകൽ മൂന്നിന് പെരിങ്ങാട്ട് പാടത്ത് മഡ് ഫുട്ബോൾ, ആറിന് കലാപരിപാടികൾ. 25ന് രാവിലെ എട്ടിന് പെരിങ്ങാട്ട് പാടത്ത് പ്രാചീനകൃഷി പരിചയം, കന്നുപൂട്ട് മഹോത്സവം, 11ന് വയൽ നഗരിയിൽ കന്നുകാലി പ്രദർശനം, ജോടിക്കാള മത്സരം, ഋഷഭ രാജൻ, നാടൻസവാരി കാളവണ്ടി ഘോഷയാത്ര എന്നിവയുണ്ടാകും.

26ന്‌ പകൽ മൂന്നുമുതൽ വിവിധ വിഭാഗങ്ങളുടെ ബൈക്ക് മഡ് റേസ്. 27ന് വൈകിട്ട് നാലുമുതൽ കാർ റേസ്, 28ന്‌ വൈകിട്ട് നാലുമുതൽ കുതിരയോട്ടം, ടക് ടക് ക്രോസ് തുടങ്ങിയവ നടക്കും. തുടർന്ന്‌ സമാപനസമ്മേളനവും സമ്മാനദാനവും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343046/kakur-kalavayal-agricultural-fair-will-be-held-from-22nd-to-28th)