---
title: "മൂവാറ്റുപുഴ മുനിസിപ്പൽ ഗ്രൗണ്ടിനുസമീപം തീപിടിത്തം"
english_title: "Fire breaks out near Muvattupuzha Municipal Ground."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342880/fire-breaks-out-near-muvattupuzha-municipal-ground"
published_at: "2026-02-19T13:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d340c3e1a_1000503323.jpg"
keywords: []
---

# മൂവാറ്റുപുഴ മുനിസിപ്പൽ ഗ്രൗണ്ടിനുസമീപം തീപിടിത്തം

> **Lead Summary:** മൂവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ ഗ്രൗണ്ടിന്റെ ഭാഗമായ കാടുമൂടിയ സ്ഥലത്ത് തീപിടിത്തം.ഇന്നലെ പകൽ 11നാണ് സംഭവം.

## Article Content

മൂവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ ഗ്രൗണ്ടിന്റെ ഭാഗമായ കാടുമൂടിയ സ്ഥലത്ത് തീപിടിത്തം.ഇന്നലെ പകൽ 11നാണ് സംഭവം.

ഗവ. ടൗൺ യുപി സ്‌കൂളിനും സ്വകാര്യ കണ്ണാശുപത്രിക്കും സമീപത്താണ് സംഭവം. പ്രദേശത്താകെ പുക നിറഞ്ഞു. പുകയും തീയും ശക്തമായതോടെ ടൗൺ യുപി സ്‌കൂളിനും സമീപത്തെ അങ്കണവാടിക്കും അവധി നൽകി. മൂവാറ്റപുഴ അഗ്നി രക്ഷാസേന രണ്ട് യൂണിറ്റ് എത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342880/fire-breaks-out-near-muvattupuzha-municipal-ground)