---
title: "ബുള്ളറ്റിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് അപകടം ;  യുവാവിന് ദാരുണാന്ത്യം "
english_title: "Accident: Young man dies after falling from Bullet under Torres."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342874/accident-young-man-dies-after-falling-from-bullet-under-torres"
published_at: "2026-02-19T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b8f993801_1000502905.jpg"
keywords: []
---

# ബുള്ളറ്റിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് അപകടം ;  യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** കോഴിക്കോട് : ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം .

## Article Content

കോഴിക്കോട് : ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം .

കോഴിക്കോട് നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് പെരുവയൽ സ്വദേശി ഹാഫിസ് ആണ് മരിച്ചത്.

ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക്, സർവീസ് റോഡിന് വശത്തെ കല്ലുകളിൽ തെന്നി നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്ന വേളയിലാണ് ജീവൻ നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342874/accident-young-man-dies-after-falling-from-bullet-under-torres)