---
title: "സഞ്ചാരികൾക്ക് ഇത് ആവേശം പകരും ; കുട്ടവഞ്ചിയാത്രയ്ക്ക് തുടക്കം"
english_title: "This will excite tourists; Kuttavanchi Yatra begins."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342842/this-will-excite-tourists-kuttavanchi-yatra-begins"
published_at: "2026-02-19T11:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a71c17703_1000503041.jpg"
keywords: []
---

# സഞ്ചാരികൾക്ക് ഇത് ആവേശം പകരും ; കുട്ടവഞ്ചിയാത്രയ്ക്ക് തുടക്കം

> **Lead Summary:** പെരുമ്പാവൂർ : സഞ്ചാരികൾക്ക് ആവേശമായി പാണംകുഴിയിൽ കുട്ടവഞ്ചിയാത്രയ്ക്ക് തുടക്കം.

## Article Content

പെരുമ്പാവൂർ : സഞ്ചാരികൾക്ക് ആവേശമായി പാണംകുഴിയിൽ കുട്ടവഞ്ചിയാത്രയ്ക്ക് തുടക്കം.

പെരിയാർ പുഴയിൽ പ്രകൃതിഭംഗി ആസ്വദിച്ച് അരമണിക്കൂർ യാത്രയാണ് വനംവകുപ്പ് പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. ബുധനാഴ്ച വനംമന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി പദ്ധതി ഉദ്ഘാടനം ചെയ്തു.

അഭയാരണ്യത്തിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള പാണംകുഴി ഇക്കോ ടൂറിസം സെന്ററിൽ ആരംഭിക്കുന്ന കുട്ടവഞ്ചി സവാരിക്ക് നാലുപേർക്ക് അരമണിക്കൂർ സഞ്ചരിക്കാൻ 600 രൂപയാണ് നിരക്ക്.

10 കുട്ടവഞ്ചികളാണ് സഞ്ചാരത്തിന് ഒരുക്കിയിരിക്കുന്നത്. പരിശീലനം ലഭിച്ച പ്രദേശവാസികളാണ് തുഴ ച്ചിൽ നടത്തുന്നത്. ഉദ്ഘാടനച്ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, തൃശൂർ ഫോറസ്റ്റ് സെന്റർ സർക്കിൾ ചീഫ് കൺസർവേറ്റർ ഡോ. ആർ ആടലരശൻ, ശ്രീജ ഷിജോ, വിനു സാഗർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342842/this-will-excite-tourists-kuttavanchi-yatra-begins)