---
title: "ലക്ഷ്യമെന്ത് ? ചില്ലുകൾ തകർക്കുന്നത് തുടർക്കഥയാവുന്നു , ഗ്രന്ഥശാലയുടെ ചില്ലുവാതിൽ തകർത്തനിലയിൽ"
english_title: "What is the goal? Breaking the windows becomes a sequel, with the glass door of the library broken."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342841/what-is-the-goal-breaking-the-windows-becomes-a-sequel-with-the-glass-door-of-the-library-broken"
published_at: "2026-02-19T11:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b391bc6d7_1000503172.jpg"
keywords: []
---

# ലക്ഷ്യമെന്ത് ? ചില്ലുകൾ തകർക്കുന്നത് തുടർക്കഥയാവുന്നു , ഗ്രന്ഥശാലയുടെ ചില്ലുവാതിൽ തകർത്തനിലയിൽ

> **Lead Summary:** കളമശേരി : തൃക്കാക്കര പൈപ്പ്‌ലൈൻ റോഡിലെ കേസരി സ്‌മാരക സഹൃദയ ഗ്രന്ഥശാലയുടെ ചില്ലുവാതിൽ തകർത്തനിലയിൽ.

## Article Content

കളമശേരി : തൃക്കാക്കര പൈപ്പ്‌ലൈൻ റോഡിലെ കേസരി സ്‌മാരക സഹൃദയ ഗ്രന്ഥശാലയുടെ ചില്ലുവാതിൽ തകർത്തനിലയിൽ.

ബുധൻ പകൽ 12നും മൂന്നിനുമിടയിലാണ് വാതിൽ തകർത്തതെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ പറഞ്ഞു. ഗ്രന്ഥശാലയ്ക്കകത്ത് കല്ലും പൊട്ടിയ ചില്ലുകഷ്ണവും കണ്ടെത്തി.

അടുത്തിടെയാണ് മന്ത്രി പിരാജീവിന്റെ ഗ്രന്ഥശാലയ്ക്കൊപ്പം പദ്ധതിയിൽ ഗ്രന്ഥശാല നവീകരിച്ച് ഡോ. എം ലീലാവതി കോർണർ സ്ഥാപിച്ചത്. കളമശേരി പൊലീസിൽ പരാതി നൽകി.

കഴിഞ്ഞദിവസം തൃക്കാക്കര അമ്പലത്തിന് സമീപത്തെ വീടിൻ്റെ ഒന്നാംനിലയിലെ ജനൽച്ചില്ലും തകർത്തിരുന്നു. കളമശേരി സെന്റ്പോൾസ് കോളേജിന് എതിർവശത്തെ സെന്റ് പോൾസ് പള്ളിയുടെ പ്രവേശനകവാടത്തിലെ മാതാവിന്റെ രൂപക്കൂടിന്റെ ചില്ലും കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342841/what-is-the-goal-breaking-the-windows-becomes-a-sequel-with-the-glass-door-of-the-library-broken)