---
title: "ഒഴിവായത് വൻ ദുരന്തം ; മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു ; വള്ളങ്ങളിലേക്ക് പടരുംമുന്പ് തീകെടുത്തി"
english_title: "A major disaster was averted; a garbage dump caught fire; the fire was extinguished before it spread to the boats."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342836/a-major-disaster-was-averted-a-garbage-dump-caught-fire-the-fire-was-extinguished-before-it-spread-to-the-boats"
published_at: "2026-02-19T11:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a279f319c_1000503013.jpg"
keywords: []
---

# ഒഴിവായത് വൻ ദുരന്തം ; മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു ; വള്ളങ്ങളിലേക്ക് പടരുംമുന്പ് തീകെടുത്തി

> **Lead Summary:** മട്ടാഞ്ചേരി : മട്ടാഞ്ചേരി ബസാറിൽ വാഴക്ക പാലത്തിനുസമീപത്ത് മത്സ്യബന്ധനവള്ളങ്ങൾ അടുപ്പിക്കുന്ന ജെട്ടിയോടുചേർന്നുള്ള തീരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു.

## Article Content

മട്ടാഞ്ചേരി : മട്ടാഞ്ചേരി ബസാറിൽ വാഴക്ക പാലത്തിനുസമീപത്ത് മത്സ്യബന്ധനവള്ളങ്ങൾ അടുപ്പിക്കുന്ന ജെട്ടിയോടുചേർന്നുള്ള തീരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു.

ബുധൻ രാവിലെ എട്ടരയോടെയാണ് തീ ആളിക്കത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി അഗ്നിരക്ഷാനിലയത്തിൽനിന്നുള്ള യൂണിറ്റ് എത്തി തീയണച്ചു. കത്തുപിടിച്ച മാലിന്യക്കൂമ്പാരത്തിന് തൊട്ടരികിലായി യന്ത്രവൽകൃത മത്സ്യവള്ളങ്ങളടക്കം നാൽപ്പതോളം വള്ളങ്ങൾ കെട്ടിയിട്ടിരുന്നു. സമീപത്ത് ഗോഡൗണുകളുമായിരുന്നു.

ബസാറിലെ തൊഴിലാളികൾ തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ ശ്രമിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വീടുകളിൽനിന്നുംമറ്റുള്ള മാലിന്യശേഖരണം കൃത്യമായി നടക്കാത്തതിനാൽ ആളുകൾ മാലിന്യം വീടുകളിൽനിന്ന് ഒഴിവാക്കാൻ ഇവിടെ തള്ളുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342836/a-major-disaster-was-averted-a-garbage-dump-caught-fire-the-fire-was-extinguished-before-it-spread-to-the-boats)