---
title: "കാർ ഷോറൂമിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിത്തം ; പുക ഉയരുന്നത് കണ്ടത് ജീവനക്കാർ"
english_title: "Fire breaks out at car showroom's waste disposal site; employees see smoke rising."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342834/fire-breaks-out-at-car-showrooms-waste-disposal-site-employees-see-smoke-rising"
published_at: "2026-02-19T11:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a2e935061_1000503018.jpg"
keywords: []
---

# കാർ ഷോറൂമിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിത്തം ; പുക ഉയരുന്നത് കണ്ടത് ജീവനക്കാർ

> **Lead Summary:** കളമശേരി : സൗത്ത് കളമശേരിയിലെ കാർ ഷോറൂമിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിച്ചു. ബുധൻ പകൽ 11.50 ഓടെയാണ് പുക ഉയരുന്നത് ജീവനക്കാർ കണ്ടത്.

## Article Content

കളമശേരി : സൗത്ത് കളമശേരിയിലെ കാർ ഷോറൂമിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിച്ചു. ബുധൻ പകൽ 11.50 ഓടെയാണ് പുക ഉയരുന്നത് ജീവനക്കാർ കണ്ടത്.

പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളായതിനാൽ തീ ആളിപ്പടരുകയായിരുന്നു. ഏലൂരിൽനിന്ന് രണ്ടു അഗ്നി രക്ഷാസേന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

ഇതിനടുത്തുണ്ടായിരുന്ന വാഹനങ്ങൾ പെട്ടെന്ന് നീക്കംചെയ്തതിനാൽ നാശനഷ്ട‌ം ഒഴിവായി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342834/fire-breaks-out-at-car-showrooms-waste-disposal-site-employees-see-smoke-rising)