---
title: "റോഡ് നനയ്ക്കുന്നതിന് വെള്ളം കയറ്റിവന്ന ടാങ്കർലോറി മറിഞ്ഞ് അപകടം"
english_title: "Accident after tanker truck carrying water to water the road overturns."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342823/accident-after-tanker-truck-carrying-water-to-water-the-road-overturns"
published_at: "2026-02-19T10:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a00e6149a_1000502978.jpg"
keywords: []
---

# റോഡ് നനയ്ക്കുന്നതിന് വെള്ളം കയറ്റിവന്ന ടാങ്കർലോറി മറിഞ്ഞ് അപകടം

> **Lead Summary:** അങ്കമാലി : റോഡ് നനയ്ക്കുന്നതിന് വെള്ളം കയറ്റിവന്ന ടാങ്കർലോറി മറിഞ്ഞു.

## Article Content

അങ്കമാലി : റോഡ് നനയ്ക്കുന്നതിന് വെള്ളം കയറ്റിവന്ന ടാങ്കർലോറി മറിഞ്ഞു.

ബുധനാഴ്ച രാവിലെ കരയാംപറമ്പ്- മൂക്കന്നൂർ റോഡിൽ ഞാലൂക്കര പാടത്തിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി ഇറക്കമുള്ളയിടമായതിനാൽ തനിയേ നീങ്ങി മറിയുകയായിരുന്നു.

ആർക്കും പരിക്കില്ല. ഈ ഭാഗത്ത് റോഡ് നിർമാണം നടക്കുകയാണ്. ഇതിനായി വെള്ളം കൊണ്ടുവന്ന കരാർ കമ്പനിയുടെ ടാങ്കർലോറിയാണ് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342823/accident-after-tanker-truck-carrying-water-to-water-the-road-overturns)