---
title: "കോതമംഗലം-തേനി- എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു"
english_title: "Kothamangalam-Theni-Ernakulam fast passenger service launched."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342820/kothamangalam-theni-ernakulam-fast-passenger-service-launched"
published_at: "2026-02-19T10:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69969aae245d5_1000502933.png"
keywords: []
---

# കോതമംഗലം-തേനി- എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു

> **Lead Summary:** കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ഇടപെടലിൽ കോതമംഗലം കെഎസ്ആർടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം-തേനി- എറണാകുളം അന്തർസംസ്ഥാന ഫാസ്റ്റ് പാസഞ്ചർ സർവീസിൻ് ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചു.

## Article Content

കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ഇടപെടലിൽ കോതമംഗലം കെഎസ്ആർടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം-തേനി- എറണാകുളം അന്തർസംസ്ഥാന ഫാസ്റ്റ് പാസഞ്ചർ സർവീസിൻ് ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചു.

പകൽ മൂന്നിന് കോതമംഗലത്തുനിന്ന് സർവീസ് ആരംഭിക്കും. തിരികെ അർധരാത്രി 12ന് തേനിയിൽനിന്ന് പുറപ്പെടും.

മുനിസിപ്പൽ ചെയർപേഴ്‌സൺ ഭാനുമതി രാജു അധ്യക്ഷയായി. കെഎസ്ആർടിസിക്ക് സ്പോൺസർഷിപ് നൽകിയ സൈറസ് കംപ്യൂട്ടർ മാനേജിങ് ഡയറക്‌ടർ ജോബി ജോസഫിനെ ചടങ്ങിൽ ആദരിച്ചു.

കോതമംഗലം-തേനി സർവീസിനായി റൂട്ട് മാപ്പ് തിരിച്ചറിയുന്നതിനുള്ള ബോർഡുകളും മറ്റ് അവശ്യസാധനങ്ങളും ഐസ്ബർഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് സ്പോൺസർ ചെയ്തു. സ്ഥാപന ഉടമ അൻസൽ, പങ്കാളികളായ ബദുഷ, ഷാൻ എന്നിവർചേർന്ന് എംഎൽഎക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342820/kothamangalam-theni-ernakulam-fast-passenger-service-launched)