---
title: "ആഴ്ചകൾക്ക് മുൻപ് വിവാഹം ; ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം"
english_title: "A young man who was married weeks ago died tragically after a collision between a Taurus and a bike."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342818/a-young-man-who-was-married-weeks-ago-died-tragically-after-a-collision-between-a-taurus-and-a-bike"
published_at: "2026-02-19T10:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699698dc4c22b_1000502902.png"
keywords: []
---

# ആഴ്ചകൾക്ക് മുൻപ് വിവാഹം ; ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കാലടി: എം സി റോഡിൽ മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാലടി മാണിക്യമംഗലം സ്വദേശി കോനൂരാൻ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്.

## Article Content

കാലടി: എം സി റോഡിൽ മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാലടി മാണിക്യമംഗലം സ്വദേശി കോനൂരാൻ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്.

ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെ കാലടി മറ്റൂരിലായിരുന്നു അപകടം. ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു അക്ഷയ്‌യുടെ വിവാഹം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342818/a-young-man-who-was-married-weeks-ago-died-tragically-after-a-collision-between-a-taurus-and-a-bike)