---
title: "35 കാരിയുടെ മരണം ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ"
english_title: "Death of 35-year-old woman; Congress leader arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342652/death-of-35-year-old-woman-congress-leader-arrested"
published_at: "2026-02-18T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995763e2829f_1000502008.png"
keywords: []
---

# 35 കാരിയുടെ മരണം ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.

35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് അറസ്റ്റ്.

കഴിഞ്ഞ പതിമൂന്നാം തിയതി ആണ് 37 വയസുകാരിയായ യുവതി തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് ഉള്ളതായി പൊലീസ് പറഞ്ഞു. ഏനാത്ത് പൊലീസ് ആണ് സുഹൈലിനെ കസ്റ്റഡിയിൽ എടുത്തത്. ഈ മാസം 14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുഹൈൽ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങൾ അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടെന്നും അതിൽ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും പൊലീസ് കണ്ടെത്തി. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342652/death-of-35-year-old-woman-congress-leader-arrested)