---
title: "വീട്ടുമുറ്റത്തെ കിണറ്റിൽ  വയോധിക  അബദ്ധത്തിൽ വീണു ; രക്ഷകരായി അഗ്നിരക്ഷാസേന"
english_title: "Elderly woman accidentally falls into backyard well; Firefighters rescue her."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342602/elderly-woman-accidentally-falls-into-backyard-well-firefighters-rescue-her"
published_at: "2026-02-18T11:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69954fe9a979b_1000501730.png"
keywords: []
---

# വീട്ടുമുറ്റത്തെ കിണറ്റിൽ  വയോധിക  അബദ്ധത്തിൽ വീണു ; രക്ഷകരായി അഗ്നിരക്ഷാസേന

> **Lead Summary:** കരുമാല്ലൂർ : വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തിൽ വീണ വയോധികയ്ക്ക് തുണയായി ആലുവ വെസ്റ്റ് പൊലീസ്.

## Article Content

കരുമാല്ലൂർ : വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തിൽ വീണ വയോധികയ്ക്ക് തുണയായി ആലുവ വെസ്റ്റ് പൊലീസ്.

കരുമാല്ലൂർ പുതുക്കാട് മാമ്പിള്ളിപ്പറമ്പിൽ ചന്ദ്രമതി (85)യാണ് കിണറ്റിൽ വീണത്. ചൊവ്വ ഉച്ചയ്ക്കായിരുന്നു സംഭവം.

അൽപ്പം ഓർമക്കുറവുള്ള ചന്ദ്രമതി ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് അബദ്ധത്തിൽ 30 അടിയോളം ആഴമുള്ള കിണറ്റിലേക്ക് വീണത്. ശബ്ദംകേട്ട് വീടിനകത്തുണ്ടായിരുന്ന മകൻ രാജീവ് എത്തി നോക്കുമ്പോൾ കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോറിൻ്റെ ഹോസിൽ പിടിച്ചുകിടക്കുന്ന അമ്മയെ.

ഉടൻതന്നെ ഫയർഫോഴ്സിലും പൊലീസ് കൺട്രോൾറൂമിലും വിവരമറിയിച്ചു. ആലുവ വെസ്റ്റ് പൊലീസ് നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി. കിണറ്റിലേക്ക് ചെറിയ ഗോവണിയിറക്കി ചന്ദ്രമതിയെ അതിൽ ഇരുത്തി മുകളിലെത്തിച്ചു. വീഴ്ചയിൽ ചന്ദ്രമതിക്ക് ഗുരുതര പരിക്കില്ല. ആലുവ ഗവ. ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342602/elderly-woman-accidentally-falls-into-backyard-well-firefighters-rescue-her)