---
title: "വൻ ലഹരി വേട്ട ; റെയിൽവേ സ്‌റ്റേഷനിൽ 33 കിലോ കഞ്ചാവ് പിടിച്ചു"
english_title: "Massive drug bust; 33 kg of ganja seized at railway station."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342594/massive-drug-bust-33-kg-of-ganja-seized-at-railway-station"
published_at: "2026-02-18T10:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69954964350be_1000501715.png"
keywords: []
---

# വൻ ലഹരി വേട്ട ; റെയിൽവേ സ്‌റ്റേഷനിൽ 33 കിലോ കഞ്ചാവ് പിടിച്ചു

> **Lead Summary:** ആലുവ : ആലുവയിൽ റെയിൽവേ സംരക്ഷണസേന (ആർപിഎഫ്) 33.2 കിലോ കഞ്ചാവ് പിടിച്ചു.

## Article Content

ആലുവ : ആലുവയിൽ റെയിൽവേ സംരക്ഷണസേന (ആർപിഎഫ്) 33.2 കിലോ കഞ്ചാവ് പിടിച്ചു.

തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച്, ആലുവ ആർപിഎഫ്, ആലുവ എക്സൈസ് എന്നിവചേർന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും വിവേക് എക്‌സ്പ്രസ് ട്രെയിനിലും നടത്തിയ പരിശോധനയിലാണ് 33.200 കിലോ കഞ്ചാവടങ്ങിയ രണ്ടുചാക്ക് കെട്ടുകൾ കണ്ടെടുത്തത്.

ഭക്ഷ്യോൽപ്പന്നമായ ഫിംഗർ പൈപ് ഫ്രൈയിംസ് ചാക്കിൽ കുത്തിനിറച്ച് അതിനകത്തായിരുന്നു കഞ്ചാവ് വച്ചിരുന്നത്. വിപണിയിൽ 17 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വൻലാഭത്തിന് മറിച്ചുവിൽക്കുകയാണ് ലക്ഷ്യം. കൊണ്ടുവന്നയാൾ പ്ലാറ്റ്ഫോമിൽ പൊലീസിനെ കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാമെന്ന് ആർപിഎഫ് പറഞ്ഞു.

രണ്ടുദിവസംമുമ്പ് ആലുവ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിജോ സേവ്യർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ ഗുഡ്, ആർപിഎഫ് ആലുവ സബ് ഇൻസ്പെക്‌ടർ മണികണ്ഠൻ, ഹെഡ് കോൺസ്റ്റബിൾമാരായ എൽദോസ്, അജി, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോമോൻ എന്നിവരാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധന ശക്തമാക്കുമെന്ന് ക്രൈം ഇൻറലിജൻസ് ഇൻസ്പെക്ടർ എ ജെ ജിപിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342594/massive-drug-bust-33-kg-of-ganja-seized-at-railway-station)