---
title: "ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Tapping worker found dead inside house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342458/tapping-worker-found-dead-inside-house"
published_at: "2026-02-17T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699423c1c8d90_Untitled-1.jpg"
keywords: []
---

# ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ടിന് സമീപത്തെ മേലാട്ട് സാലു ആണ് മരിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ടിന് സമീപത്തെ മേലാട്ട് സാലു ആണ് മരിച്ചത്.

കുടിയാന്മല പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അവിവാഹിതനായ സാലു വീട്ടാൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പതിവുപോലെ സഹോദരി പ്രഭാത ഭക്ഷണം നൽകാനെത്തിയപ്പോഴാണ് ബെഡ് റൂമിൽ കട്ടിലിനു താഴെ കിടക്കുന്ന നിലയിൽ സാലുവിനെ കണ്ടത്.

ഉടൻ പ്രദേശവാസികളെ വിവരമറിയിച്ചു.അവർ എത്തി നോക്കിയപ്പോഴേക്കും മരിച്ചിരുന്നു. വീടിൻ്റെ ഹാളിൽ ഉൾപ്പെടെ രക്തക്കറ കണ്ടെത്തി. സാലുവിന്റെ മുഖത്തും പരിക്കുണ്ട്. പലരും ഈയാൾക്കൊപ്പം മദ്യപിക്കാനായി വീട്ടിൽ എത്താറുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസവും മദ്യലഹരിയിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342458/tapping-worker-found-dead-inside-house)