---
title: " കസേരയോടെ വലിച്ചെറിഞ്ഞു ; മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മക്ക് ദാരുണാന്ത്യം"
english_title: "Mother dies after being thrown from chair by son; mother suffers tragic end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342453/mother-dies-after-being-thrown-from-chair-by-son-mother-suffers-tragic-end"
published_at: "2026-02-17T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69941ed8d56d4_crime.jpg"
keywords: []
---

#  കസേരയോടെ വലിച്ചെറിഞ്ഞു ; മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത ആണ് മരിച്ചത്. ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

## Article Content

കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത ആണ് മരിച്ചത്. ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342453/mother-dies-after-being-thrown-from-chair-by-son-mother-suffers-tragic-end)