---
title: "നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വഴിയോരത്തെ സ്വകാര്യസ്ഥാപനത്തിൽ ഇടിച്ചുകയറി ; ഡ്രൈവർക്ക് പരിക്ക് "
english_title: "KSRTC bus loses control and crashes into private establishment on the roadside; driver injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342441/ksrtc-bus-loses-control-and-crashes-into-private-establishment-on-the-roadside-driver-injured"
published_at: "2026-02-17T12:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69941922de5f7_Untitled-1.jpg"
keywords: []
---

# നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വഴിയോരത്തെ സ്വകാര്യസ്ഥാപനത്തിൽ ഇടിച്ചുകയറി ; ഡ്രൈവർക്ക് പരിക്ക് 

> **Lead Summary:** നെടുമ്പാശേരി : ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വഴിയോരത്തെ സ്വകാര്യസ്ഥാപനത്തിൽ ഇടിച്ചുകയറി. അപകടത്തിൽ നടുവിന് പരിക്കേറ്റ ഡ്രൈവർ ആലപ്പുഴ സ്വദേശി കെ എൻ ജോഷിമോനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരിൽ ആർക്കും പരിക്കില്ല.

## Article Content

നെടുമ്പാശേരി : ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വഴിയോരത്തെ സ്വകാര്യസ്ഥാപനത്തിൽ ഇടിച്ചുകയറി. അപകടത്തിൽ നടുവിന് പരിക്കേറ്റ ഡ്രൈവർ ആലപ്പുഴ സ്വദേശി കെ എൻ ജോഷിമോനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരിൽ ആർക്കും പരിക്കില്ല.

ദേശീയപാത അത്താണിയിൽ തിങ്കൾ രാവിലെ 7.10ന് ആണ്‌ അപകടം.ആലപ്പുഴ ഡിപ്പോയിൽനിന്ന് സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിച്ച ബസ്‌ അങ്കമാലിയിൽനിന്ന് ആലുവയിലേക്ക് വരുന്നതിനിടെയാണ്‌ അപകടം. തുരുത്തിശേരി ബസ് സ്റ്റോപ്പിന് സമീപത്തുവച്ച് നിയന്ത്രണംവിട്ട്‌ മീഡിയനിൽ ഇടിച്ചശേഷം റോഡിന് കുറുകെ വന്ന് നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിനുസമീപം ‘കേരള കിസാൻ കേന്ദ്ര’ എന്ന സ്ഥാപനത്തിൽ ഇടിച്ചുകയറുകയായിരുന്നു. സ്ഥാപനത്തിന്റെ മതിലും കാർഷിക ഉൽപ്പന്നങ്ങൾക്കും കേടുപറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342441/ksrtc-bus-loses-control-and-crashes-into-private-establishment-on-the-roadside-driver-injured)