---
title: "ശിവരാത്രി ; പാഴൂരിൽ വൻ തിരക്ക്"
english_title: "Shivaratri; Huge crowd in Pazhur."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342248/shivaratri-huge-crowd-in-pazhur"
published_at: "2026-02-16T12:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992c30704b36_1000499650.png"
keywords: []
---

# ശിവരാത്രി ; പാഴൂരിൽ വൻ തിരക്ക്

> **Lead Summary:** പിറവം : പാഴൂർ ശിവരാത്രി മണപ്പുറത്ത് വൻ തിരക്ക്.

## Article Content

പിറവം : പാഴൂർ ശിവരാത്രി മണപ്പുറത്ത് വൻ തിരക്ക്.

ഞായർ പുലർച്ചെ മുതൽ വിശ്വാസികൾ പാഴൂരിലേക്ക് എത്തിത്തുടങ്ങി. പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ രാവിലെ പതിവ് പൂജകൾക്കുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ ശീവേലിക്കായി എഴുന്നള്ളിച്ചു.

പാമ്പാടി സുന്ദരൻ, ചെർപ്പുളശേരി മണികണ്ഠൻ, വേമ്പനാട്ട് അർജുൻ എന്നീ ആനകൾ തിടമ്പേറ്റി. തുടർന്ന് തിരുമറയൂർ ഗിരിജൻമാരാരുടെ പ്രമാണത്തിൽ നൂറിൽപ്പരം കലാകാരൻന്മാർ പങ്കെടുത്ത മേജർസെറ്റ് പഞ്ചാരിമേളം അരങ്ങേറി. ഉച്ചയ്ക്ക് മാമ്മലക്കവല നിരപ്പേൽ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് അഭിഷേകക്കാവടികൾ ഘോഷയാത്രയായി പെരുംതൃക്കോവിലിലെത്തി. മഹാപ്രസാദ ഊട്ടും നടന്നു.

വൈകിട്ട് നടന്ന കാഴ്‌ചശീവേലിക്ക് വൈക്കം ഷാജിയും സംഘവും നാദസ്വരമൊരുക്കി. രാത്രി തിരുവാതിരകളി, നൃത്തസന്ധ്യ, സംഗീതക്കച്ചേരി എന്നിവ അരങ്ങേറി. മണപ്പുറത്ത് ശിവരാത്രിവിളക്കിന് പാഴൂർ ഉണ്ണിചന്ദ്രൻ്റെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി. തുടർന്ന് ആരംഭിച്ച ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342248/shivaratri-huge-crowd-in-pazhur)