---
title: "മലയാറ്റൂർ കുരിശുമുടി തീർഥാടനം 22ന് തുടങ്ങും"
english_title: "Malayattoor Kurisumudi pilgrimage to begin on the 22nd."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342213/malayattoor-kurisumudi-pilgrimage-to-begin-on-the-22nd"
published_at: "2026-02-16T11:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992ad5f0b520_1000499499.png"
keywords: []
---

# മലയാറ്റൂർ കുരിശുമുടി തീർഥാടനം 22ന് തുടങ്ങും

> **Lead Summary:** കാലടി: മലയാറ്റൂർ കുരിശുമുടി തീർഥാടനം 22ന് തുടങ്ങും. ഏപ്രിൽ 12ന് പ്രധാന തിരുനാളും 19ന് എട്ടാമിടവും ആഘോഷിക്കും. മുന്നോടിയായി കുരിശുമുടി അടിവാരവും പരിസരവും ശുചീകരിച്ചു.

## Article Content

കാലടി: മലയാറ്റൂർ കുരിശുമുടി തീർഥാടനം 22ന് തുടങ്ങും. ഏപ്രിൽ 12ന് പ്രധാന തിരുനാളും 19ന് എട്ടാമിടവും ആഘോഷിക്കും. മുന്നോടിയായി കുരിശുമുടി അടിവാരവും പരിസരവും ശുചീകരിച്ചു.

മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ 'ക്ലീൻ മലയാറ്റൂർ പിൽഗ്രിം മലയാറ്റൂർ' പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ.

ശുചീകരണം റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342213/malayattoor-kurisumudi-pilgrimage-to-begin-on-the-22nd)