---
title: "31–ാമത് ഗുരുശ്രേഷ്ഠ പുരസ്കാരം പിവി സുജാത ടീച്ചർക്ക് "
english_title: "31st Guru Shrestha Award goes to teacher PV Sujatha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341709/31st-guru-shrestha-award-goes-to-teacher-pv-sujatha"
published_at: "2026-02-13T11:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ec157bed4f_hbhjh.jpg"
keywords: []
---

# 31–ാമത് ഗുരുശ്രേഷ്ഠ പുരസ്കാരം പിവി സുജാത ടീച്ചർക്ക് 

> **Lead Summary:** പെരുമ്പാവൂർ : അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന 31–ാമത് ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപിക പിവി സുജാതയ്‌ക്ക്‌ ലഭിച്ചു.

## Article Content

പെരുമ്പാവൂർ : അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന 31–ാമത് ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപിക പിവി സുജാതയ്‌ക്ക്‌ ലഭിച്ചു.

ഇരിങ്ങോൾ ഗവ. വിഎച്ച്‌എസ്‌എസിലെ ഗണിത അധ്യാപികയാണ്. ശനിയാഴ്‌ച ശാസ്താംകോട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. സ്കൂളുകളിലെ പാഠ്യ–പാഠ്യേതര വിഷയങ്ങളിൽ നടത്തിയ മികച്ച പ്രവർത്തനൾ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.

ജൂനിയർ റെഡ് ക്രോസ് ജില്ലാ കോ–ഓർഡിനേറ്ററായിരുന്നു പി വി സുജാത. രണ്ടുപ്രാവശ്യം സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അധ്യാപകർക്കായുള്ള മത്സരങ്ങളിൽ വിജയിയാണ്. പെരുമ്പാവൂർ ഉപജില്ല ഗണിതശാസ്ത്ര ക്ലബ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാഘടകം ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ അവാർഡ്, കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായുള്ള സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സംസ്ഥാനതല അധ്യാപക അവാർഡായ ഗുരുജ്യോതി പുരസ്കാരം, എ പി ജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ സംസ്ഥാന അധ്യാപക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341709/31st-guru-shrestha-award-goes-to-teacher-pv-sujatha)