---
title: "ജോലി വാഗ്ദാനം ചെയ്ത് യുവതിയൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയെടുത്തു ; ഓസ്ട്രേലിയൻ പൗരൻ പിടിയിൽ "
english_title: "Australian citizen arrested for extorting lakhs from young woman by promising her a job"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341687/australian-citizen-arrested-for-extorting-lakhs-from-young-woman-by-promising-her-a-job"
published_at: "2026-02-13T10:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eb4cc4e763_vgvhgh.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് യുവതിയൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയെടുത്തു ; ഓസ്ട്രേലിയൻ പൗരൻ പിടിയിൽ 

> **Lead Summary:** കിഴക്കമ്പലം : ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരൻ സക്കിയുള്ള ഇസെഡ് പാർക്കർ നെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിൽ ജോലി ചെയ്തിരുന്ന യുവതിക്കാണ് പണം നഷ്ടപ്പെട്ടത്.

## Article Content

കിഴക്കമ്പലം : ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരൻ സക്കിയുള്ള ഇസെഡ് പാർക്കർ നെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിൽ ജോലി ചെയ്തിരുന്ന യുവതിക്കാണ് പണം നഷ്ടപ്പെട്ടത്.

യുവതി പുക്കാട്ടുപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് സക്കിയുള്ളയെ പരിചയപ്പെട്ടത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിലെ സിഇഒ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഈ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. 5,80,000 രൂപയാണ് ഇയാൾ വാങ്ങിയത്. ജോലി ലഭിക്കാതെവന്നതോടെ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പാണെന്ന് മനസ്സിലായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ ഇൻഡോറിലെ ആഡംബര ഫ്ലാറ്റിൽ സക്കിയുള്ള ഉണ്ടെന്ന് കണ്ടെത്തി. ഇവിടെനിന്ന്‌ പ്രതിയെ പിടികൂടി.ഇയാളിൽനിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും നിരവധി രേഖകളും കണ്ടെടുത്തു. ശുഭം ശർമ എന്ന പേരിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് പുതിയ തട്ടിപ്പിനൊരുങ്ങുമ്പോഴാണ് പിടിവീണത്. എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ എൻ മനോജ്, എസ്ഐ എൻ കെ ജേക്കബ്, സിപിഒമാരായ കെ കെ ഷിബു, മിഥുൻ മോഹൻ എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341687/australian-citizen-arrested-for-extorting-lakhs-from-young-woman-by-promising-her-a-job)