---
title: "ശിവരാത്രിയാഘോഷത്തിനൊരുങ്ങി പാഴൂർ മഹാദേവ ക്ഷേത്രവും മണപ്പുറവും"
english_title: "Pazhur Mahadeva Temple and Manappuram prepare for Shivaratri celebrations."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341551/pazhur-mahadeva-temple-and-manappuram-prepare-for-shivaratri-celebrations"
published_at: "2026-02-12T11:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d6e924c60e_1000494777.png"
keywords: []
---

# ശിവരാത്രിയാഘോഷത്തിനൊരുങ്ങി പാഴൂർ മഹാദേവ ക്ഷേത്രവും മണപ്പുറവും

> **Lead Summary:** പിറവം : ശിവരാത്രിയാഘോഷത്തിനൊരുങ്ങി പാഴൂർ മഹാദേവ ക്ഷേത്രവും മണപ്പുറവും. 15-നാണ് ശിവരാത്രി.

## Article Content

പിറവം : ശിവരാത്രിയാഘോഷത്തിനൊരുങ്ങി പാഴൂർ മഹാദേവ ക്ഷേത്രവും മണപ്പുറവും. 15-നാണ് ശിവരാത്രി.

പിറ്റേന്ന് പുലർച്ചെയാണ് ബലിതർപ്പണം. മാലിന്യങ്ങൾ അടിഞ്ഞുകൂടി പുല്ലുപിടിച്ചുകിടന്നിരുന്ന മണപ്പുറം ശിവരാത്രിക്ക് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മണപ്പുറത്തേക്ക് കടക്കാൻ വിനോദ സഞ്ചാര വകുപ്പിൻ്റെ മഴവിൽപ്പാലത്തിനൊപ്പം, താത്കാലിക പാലവുമുണ്ട്. താത്കാലിക പാലത്തിന്റെ പണി പൂർത്തിയായി.

മഹാശിവരാത്രി ദിവസം രാത്രി മണപ്പുറത്ത് ശിവരാത്രി വിളക്ക് നടക്കും. പുഴയിലിറങ്ങാതെ മണപ്പുറത്തെത്താനായി മണൽച്ചാക്കുകൾ അടുക്കി വെച്ച് പ്രത്യേക ആനത്താരയും നിർമിച്ചിട്ടുണ്ട്. രാത്രി ആനകൾ പുഴയിലിറങ്ങി മണപ്പുറത്തേക്ക് കടക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്ന‌ങ്ങൾ കണക്കിലെടുത്താണ് മണൽച്ചാക്കുകൾകൊണ്ട് ഇങ്ങനെയൊരു സംവിധാനമൊരുക്കിയിരിക്കുന്നത്. അനൂപ് ജേക്കബ് എം.എൽ.എ. നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്‌കുമാർ തുടങ്ങിയവർ കഴിഞ്ഞ ദിവസം ദേവസ്വം മാനേജർ സി.കെ. വിജയനൊപ്പം മണപ്പുറവും താത്കാലിക പാലവും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341551/pazhur-mahadeva-temple-and-manappuram-prepare-for-shivaratri-celebrations)