---
title: "രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് സീനിയർ ബാച്ചിൻ് പാസിങ് ഔട്ട് പരേഡ് നടത്തി"
english_title: "Ramamangalam High School Student Police Cadet Senior Batch Passing Out parade."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341540/ramamangalam-high-school-student-police-cadet-senior-batch-passing-out-parade"
published_at: "2026-02-12T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d66b6f3ccb_1000494716.png"
keywords: []
---

# രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് സീനിയർ ബാച്ചിൻ് പാസിങ് ഔട്ട് പരേഡ് നടത്തി

> **Lead Summary:** പിറവം : രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സീനിയർ ബാച്ചിൻ് പാസിങ് ഔട്ട് പരേഡ് നടത്തി.

## Article Content

പിറവം : രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സീനിയർ ബാച്ചിൻ് പാസിങ് ഔട്ട് പരേഡ് നടത്തി.

ക്രൈംബ്രാഞ്ച് എസ്‌പി എം കൃഷ്‌ണൻ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു. സീനിയർ വിഭാഗത്തിലെ 44 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. ജൂനിയർ വിഭാഗത്തിലെ 44 കേഡറ്റുകളും പരേഡിൽ പങ്കെടുത്തു.

അന്ന എബി പരേഡ് കമാൻഡറായും കൃഷ്ണ‌ ബിനു അണ്ടർ കമാൻഡറായും അലീന സാബു, ബേസിൽ പി ജിന്നി, ഭഗത് സുഭാഷ്, അതുല്യ അജേഷ് എന്നിവർ പ്ലറ്റൂൺ ലീഡേഴ്‌സായും പരേഡ് നയിച്ചു. ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ പി എസ് എം അഷറഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ജെസി രാജു, ജേക്കബ് ഫിലിപ്പ്, എം പി സജീവ്, അജിത് കല്ലൂർ, സാബു പീറ്റർ, സിന്ധു പീറ്റർ, രതീഷ് കലാനിലയം, അനൂബ് ജോൺ, സ്‌മിനു ചാക്കോ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341540/ramamangalam-high-school-student-police-cadet-senior-batch-passing-out-parade)