---
title: "കെ എസ് ആർ ടി സി ബസിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം "
english_title: "Young lawyer assaulted on KSRTC bus."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341517/young-lawyer-assaulted-on-ksrtc-bus"
published_at: "2026-02-12T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d3dbe1bead_1000414070.png"
keywords: []
---

# കെ എസ് ആർ ടി സി ബസിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം 

> **Lead Summary:** മംഗലാപുരത്ത് കെ എസ് ആർ ടി സി ബസിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം.

## Article Content

മംഗലാപുരത്ത് കെ എസ് ആർ ടി സി ബസിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം.

വൈകിട്ട് ആറരയോട് കൂടിയായിരുന്നു സംഭവം. ആറ്റിങ്ങൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുകയായിരുന്നു അഭിഭാഷക. തുടർന്ന് അതിക്രമശ്രമം ഉണ്ടാവുകയായിരുന്നു.

സംഭവം ചോദ്യം ചെയ്‌ത ഉടൻ തന്നെ പ്രതി ബസിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് അഭിഭാഷക മംഗലപുരം പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ആറ്റിങ്ങലിൽ മറ്റൊരു അഭിഭാഷയ്ക്ക് നേരെ കെ എസ് ആർ ടി സിയിൽ അതിക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341517/young-lawyer-assaulted-on-ksrtc-bus)