---
title: " പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Plus One student found hanging inside house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341369/plus-one-student-found-hanging-inside-house"
published_at: "2026-02-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c286aca71f_suicide.jpg"
keywords: []
---

#  പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പത്തനംതിട്ട: തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പത്തനംതിട്ട: തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആലംതുരുത്തി സ്വദേശിനി ആരതി(16)യാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341369/plus-one-student-found-hanging-inside-house)