---
title: "15 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തി ; മൃതദേഹം തോളിലേറ്റി ഗ്രാമത്തിലൂടെ നടന്നു , യുവാവിന് ജീവപര്യന്തം"
english_title: "Brutally murdered; young man walks through village carrying body on shoulders."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341316/brutally-murdered-young-man-walks-through-village-carrying-body-on-shoulders"
published_at: "2026-02-11T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698bf8708173b_1000493510.png"
keywords: []
---

# 15 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തി ; മൃതദേഹം തോളിലേറ്റി ഗ്രാമത്തിലൂടെ നടന്നു , യുവാവിന് ജീവപര്യന്തം

> **Lead Summary:** , 15 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലേറ്റി ഗ്രാമത്തിലൂടെ നടന്ന യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

## Article Content

, 15 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലേറ്റി ഗ്രാമത്തിലൂടെ നടന്ന യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ഉത്തർപ്രദേശിലെ ബൽറാംപുർ സ്വദേശിയായ 19കാരനായ ധരംപാൽ ചൗഹാനെയാണ് ജില്ലാ ജഡ്‌ജി ഉത്‌കർഷ് ചതുർവേദി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പ്രതിക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

2024 ഡിസംബർ 14-നായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂളിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന പെൺകുട്ടിയെ ധരംപാൽ ബലമായി പിടിച്ചിറക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ച മൃതദേഹം തോളിലേറ്റി ഇയാൾ ഗ്രാമത്തിലൂടെ നടന്നു. സ്‌കൂളിലേക്ക് പോവുകയായിരുന്ന മറ്റ് വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ ഈ ഭയാനകമായ കാഴ്‌ചയ്ക്ക് സാക്ഷികളായി.

പെൺകുട്ടിയോടുള്ള ഏകപക്ഷീയമായ പ്രണയവും അത് നിരസിക്കപ്പെട്ടതിലുള്ള പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിചാരണ വേളയിൽ ഒൻപത് സാക്ഷികളെ കോടതി വിസ്‌തരിച്ചു. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341316/brutally-murdered-young-man-walks-through-village-carrying-body-on-shoulders)